Kerala
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യബന്ധന മേഖലയിലെ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കേരളം മാതൃകയാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. കോഴിക്കോട് കോര്പറേഷന് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫിഷറീസ് മേഖലയ്ക്കായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയില്‍ ഉള്‍പ്പെടുത്തി 1347.5 കോടിയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ മാര്‍ക്കറ്റാണിതെന്നും അന്താരാഷ്ട്ര തലത്തില്‍ മറ്റു രാജ്യങ്ങളോടു കിടപിടിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മന്ത്രി സജി ചെറിയാന് അധ്യക്ഷനായി.. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയായി.എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ പിഎംഎസ്എസ് വൈയില്‍ 55.17 കോടി രൂപ ചെലവിട്ടാണ് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്.
Kerala
പെരിയ: നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം വേണ്ടെന്നും ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്.
കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ അക്കാഡമിക് ബ്ലോക്കിന് പെരിയ കാമ്പസില്‍ തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസനം അത്യന്താപേക്ഷിതമാണ്. അടുത്തിടെ വടകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടത്തിന് ന്യൂനപക്ഷകാര്യ മന്ത്രാലയം 50 കോടി നല്‍കിയിരുന്നു.
ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തിനുള്ള പിഎം വികാസ് സ്കില്‍ ഡെവലപ്മെന്റ് ആന്‍ഡ് വിമന്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാം കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ആരംഭിച്ചു. ഐഐടി പാലക്കാട്, കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ ഉള്‍പ്പെടെ നടപ്പിലാക്കുന്ന പുതിയ കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മന്ത്രി വിശദീകരിച്ചു.
വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷതവ ഹിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്. ജയപ്രകാശ്, സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രഫ. ടി.ജി. സജി എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: പാൽ-മത്സ്യ-കാർഷിക മേഖലയ്ക്കു ദോഷകരമായ ഒന്നും നരേന്ദ്രമോദി സർക്കാർ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ക്ഷീരകർഷകർക്ക് ഉപകാരപ്രദമായ ഗോഗുൽ പദ്ധതി പോലുള്ളവ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ടെന്നും ജോർജ് കുര്യൻ പറഞ്ഞു.
പുതൂരിൽ നടന്ന ക്ഷീരകർഷകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരകർഷകസംഘം പുതുർ പ്രസിഡന്റ് സി. താങ്കവേലു അധ്യക്ഷത വഹിച്ചു. ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറൽസെക്രട്ടറി ബി. മനോജ്, വൈസ് പ്രസിഡന്റ് ഇ.പി. നന്ദകുമാർ, സെക്രട്ടറിമാരായ സുഷമാ ശ്രീരാം, ഗോപകുമാർ, മണ്ഡലം പ്രസിഡന്റ് കെ.എസ്. സൽജു, ബിഡിജെഎസ് ജില്ലാ വൈസ് ആർ.എൻ. റെജി, ഷിബി, രാഗേഷ്, പഞ്ചായത്ത് മെംബർമാർ, ക്ഷീര സംഘ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രി ജോർജ് കുര്യൻ ജില്ലയിലെ വിവിധ സർക്കാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിന് സമീപം പ്രതിദിനം 100 കിലോലിറ്റർ സംസ്കരണ ശേഷിയിൽ മുനിസിപ്പാലിറ്റി നിർമിച്ച ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം, വീടുകളിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നും ശൗചാലയ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ്ഓഫ്, ജോലിചെയ്യുന്ന സ്ത്രീകൾക്കായി മുനിസിപ്പാലിറ്റി നിർമിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം, അതിദാരിദ്ര്യ വിഭാഗത്തിലെ രണ്ടുപേർക്കായി നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം, വനിതാ തൊഴിൽ പരിശീലനകേന്ദ്രം നാടിന് സമർപ്പിക്കൽ, പിഎംഎവൈ പദ്ധതിക്ക് കീഴിൽ രാമനാഥപുരത്തും പുത്തൂരിലും നിർമിച്ച 5 വീടുകളുടെ താക്കോൽദാനം, പുത്തൂർ 13ാം വാർഡ് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം, മണലഞ്ചേരി ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.
Kerala
കൊച്ചി: മത്സ്യബന്ധനമേഖലയിലെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ഇന്ന് തൃശൂര്‍, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുമായി സംവദിക്കും.
തൃശൂര്‍ നാട്ടിക കൊടിയമ്പുഴ ദേവസ്വം ഹാളില്‍ രാവിലെ പത്തിനും എറണാകുളം ഞാറയ്ക്കല്‍ ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നുമാണ് ജനസമ്പര്‍ക്ക പരിപാടി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെസിസി), ട്രാന്‍സ്പോണ്ടറുകള്‍, എന്‍എഫ്ഡിപി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കേന്ദ്ര സഹമന്ത്രി വിതരണം ചെയ്യും.